കളമശേരി: പള്ളിലാംകര എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം ശ്രീജ്ഞാനസിദ്ധി അയ്യപ്പക്ഷേത്രം(ശബരിമല ഇടത്താവളം) ഓഡിറ്റോറിയത്തിൽ നടന്നു. ആലുവ താലൂക്ക് യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.നന്ദകുമാർ അദ്ധ്യക്ഷനായി. പി.ചന്ദ്രമോഹൻ, ടി.എൻ. സുരേന്ദ്രൻ, കെ.സി. സുരേഷ് കുമാർ, എം.ജി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.നന്ദകുമാർ (പ്രസിഡന്റ്, ഇലക്ടറൽ മെമ്പർ), എ.സുരേന്ദ്രകുമാർ (വൈസ് പ്രസിഡന്റ്), കെ സി.സുരേഷ് കുമാർ (സെക്രട്ടറി), എം.ജി വേണുഗോപാൽ (ജോ.സെക്രട്ടറി), ദീപ.ജി.നായർ (ട്രഷറർ), എം.സുരേഷ് കുമാർ, ആർ.മോഹൻ കുമാർ (താലൂക്ക് യൂണിയൻ പ്രതിനിധികൾ), വി.കിഷോർ, റാണി വിനോദ്, അമ്പിളി മുരളീധരൻ, സതി പി. കുറുപ്പ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.