cpm
കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി.പി.എം കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി.പി.എം കോലഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിബു കെ. കുര്യാക്കോസ്, സി.പി.എം ഏരിയാസെക്രട്ടറി സി.കെ. വർഗീസ്, എം.എൻ. അജിത്. ജോളി കെ. പോൾ, എം.എൻ. മോഹനൻ, എൻ.വി. കൃഷ്ണൻകുട്ടി, അഡ്വ. ഷിജി ശിവജി, എ.ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.