കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ ഓവർബ്രിഡ്ജിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച 19കാരൻ പിടിയിൽ. കൊല്ലം പെരിനാട് രാജേഷ് ഭവനിൽ ജീവൻ രാജേഷാണ് പിടിയിലായത്. കലൂർ കതൃക്കടവ് സ്വദേശിയുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. എറണാകുളം നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു.