മൂവാറ്റുപുഴ: വയോജന ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി.യു പായിപ്ര യൂണിറ്റ് 85 വയസിന് മുകളിൽ പ്രായമുള്ള അംഗങ്ങളെ ആദരിച്ചു. മുതിർന്ന അംഗം 94 കഴിഞ്ഞ ഡി. ശാരദാമ്മ, റെബേക്ക എം .ദാനിയേൽ, കെ. തങ്കമ്മ, ആർ. ശിവരാമകൃഷ്ണൻ കർത്ത, പി.കെ. മുഹമ്മദ്, എം.കെ. ഹസൻ എന്നിവരെ വീടുകളിലെത്തി പൊന്നാട അണിയിച്ചും മധുരഫലങ്ങൾ നൽകിയും ആദരിച്ചു. യൂണിയൻ യൂണിറ്റ് സെക്രട്ടറി പി.അർജുനൻ, പ്രസിഡന്റ് ടി.എ. ബേബി, എ.കെ. കമലാക്ഷി, പി.എ. മൈതീൻ, ഒ.പി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.