കൊച്ചി: സാധാരണക്കാരെപ്പോലെ ട്രെയിനിൽ യാത്രചെയ്ത് ബാഗും മറ്റും കവർച്ചചെയ്യുന്ന രണ്ടംഗസംഘം റെയിൽവേ പൊലീസിന്റെ പിടിയിലായി. പെരിന്തൽമണ്ണ മേലത്തൂർ കുറുക്കൻവീടിൽ മൻസൂർ മുഹമ്മദ് (32), പാലക്കാട് ചെറുപ്പുളശേരി ചലവറ കൊറ്റുതൊടി വീട്ടിൽ മുഹമ്മദ് ബിലാൽ (25) എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസിന്റെ പ്രതികളാണ് ഇരുവരും. ഈ മാസം ഒന്നിന് മലബാർ എക്‌സ്പ്രസിലെ യാത്രക്കാരന്റെ ബാഗ് കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്. ഇവരുടെ അറസ്‌റ്റോടെ പലകേസുകൾക്കും തുമ്പുണ്ടായിട്ടുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.