മൂവാറ്റുപുഴ: സേവന പക്ഷാചരണത്തിന്റെ ഭാഗമായി ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർക്കുന്നം ക്ഷേത്രക്കടവ് വൃത്തിയാക്കിയശേഷം മുളംതൈകൾ നട്ടു. സംസ്ഥാന സമിതി അംഗം എം .എൻ. ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ പി .മോഹൻ, നഗരസഭ കൗൺസിലർ ബിന്ദു സുരേഷ്, ജില്ലാ സമിതിഅംഗം അംഗം എ.എസ്. വിജുമോൻ,എസ്.സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി. ചന്ദ്രൻ, പി.കെ. രാജൻ, സലിം കറുകപ്പിള്ളി, ജനറൽ സെക്രട്ടറിമാരായ രഞ്ജിത് രഘുനാഥ്‌, കെ.എം. സിനിൽ, സെക്രട്ടറിമാരായ വിദ്യാ വേണു, അജയൻ കൊമ്പനാൽ എന്നിവർ നേതൃത്വം നൽകി.