കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടങ്ങി. ചലച്ചിത്രതാരം ഹരിശ്രീ അശോകൻ സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.യു.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ അവാർഡ് ലഭിച്ച മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.സിജോ ജോർജ് കുഴുപ്പിള്ളിയെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ,​ ജോ.സെക്രട്ടറി പി.ജി.സുകുമാരൻ തിരുവാതിര അക്കാഡമി സെക്രട്ടറി കെ.കെ.ബാലചന്ദ്രൻ,​ പ്രസിഡന്റ് എം.കെ.ദാസ്,​ അക്കാഡമി ജോ.സെക്രട്ടറി പി.അശോക് കുമാർ,​ സിജോ ജോർജ് എന്നിവർ സംസാരിച്ചു. തിരുവൈരാണിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ സംബന്ധിച്ചു.