നെട്ടൂർ: ഡയമണ്ട് പുരുഷ സ്വയംസഹായ സംഘം 9-ാം വാർഷികവും കുടുംബസംഗമവും കലാവിരുന്നും നടത്തി. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജി.കെ.പിള്ള തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജസ്റ്റിൻ തെറോത്ത് അദ്ധ്യക്ഷനായി. സി.വി.പ്രകാശൻ, എം.ഡി.ലെനിൻ, എൻ.വി.സുഗുണാനന്ദൻ, കെ.എം.കലാധരൻ, എൻ.എ. ജോസി എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.