k-k-george-89

കടവന്ത്ര: കളപറമ്പത്ത് ഗിരിനഗറിൽ കെ. കെ. ജോർജ് (89 - അലുപുരം ഇന്ത്യൻ അലുമിനിയം കമ്പനി റിട്ട. ചീഫ് എൻജിനിയർ) നിര്യാതനായി. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്‌സ്, പ്ലാന്റ് എൻജിനിയേഴ്‌സ് സെക്രട്ടറി, ചെയർമാൻ, ജി.ടി.എൻ ടെക്‌സ്റ്റൈൽസ് കൺസൾട്ടന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. എച്ച്.ടി ആൻഡ് ഇ.എച്ച്.ടി അസോസിയേഷന്റെ സ്ഥാപകമെമ്പറും അസോസിയേഷന്റെ സെക്രട്ടറിയും ട്രഷററുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെന്നി. മക്കൾ: കുര്യൻ (മനോജ്), നീമ. മരുമക്കൾ: ഡോ. സിജി, ബോബി.