മൂവാറ്റുപുഴ: താലൂക്കിലെ നിലവിൽ എ.പി.എൽ വിഭാഗത്തിലുള്ള അർഹരായ റേഷൻ കാർഡുടമകളെ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുളള അപേക്ഷകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് 31 വരെ ഓൺലൈനായി സ്വീകരിക്കും. കാർഡ് ഉടമയോ കുടുംബാംഗങ്ങളോ മുൻഗണനാ വിഭാഗത്തിൻ ഉൾപ്പെടാൻ അർഹനാണെന്ന് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിയുടെ സാക്ഷ്യപത്രവും മറ്റ് സർട്ടിഫിക്കറ്റുകളുണ്ടെങ്കിൽ അതുമുൾപ്പെടെ അക്ഷയകേന്ദ്രംവഴി അപേക്ഷ നൽകാം. www.civilsupplieskerala.gov.in എന്ന വെബ് സൈറ്റ്, സിറ്റിസൺ ലോഗിൻ മുഖേനമാത്രം അപേക്ഷ നൽകണമെന്ന് താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു.