panangad-bank-

പനങ്ങാട്: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ, ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം കെ.ബാബു എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ് അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് എ.പി. കുമാരൻ, ഡയറക്ടർമാരായ എൻ.പി.മുരളീധരൻ, എം.ഡി.ബോസ്, എസ്.ഐ.ഷാജി, ജോസ് വർക്കി, എം.ജി.സത്യൻ, സി.എക്സ്.സാജി, കെ.എ.പപ്പൻ, എം.ജെ.കിരൺ, ജൂലി ജോസ്, ഷീല ഫ്രാൻസിസ്, ഷീജ പ്രസാദ്, ബാങ്ക് സെക്രട്ടറി പി.ആർ.ആശ എന്നിവർ സംസാരിച്ചു.