
പറവൂർ: കൂട്ടുകാരോന്റെ സൈക്കിളിൽ മുന്നിലിരുന്ന് യാത്രചെയ്യുമ്പോൾ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുത്തൻവേലിക്കര ഇളന്തിക്കര മാടേപ്പടി പ്രസീദൻ -ഹർഷ ദമ്പതികളുടെ മകൻ അജയാണ് (15) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇളന്തിക്കര സ്കൂളിന് സമീപമുള്ള റോഡിലായിരുന്നു അപകടം.
ഇറക്കം ഇറങ്ങിവരുമ്പോൾ സൈക്കിളിന്റെ ബ്രേക്ക് പൊട്ടുകയായിരുന്നു. നിയന്ത്രണം സൈക്കിളിൽനിന്ന് തെറിച്ച് സമീപത്തുള്ള മരത്തിലടിച്ച് വീഴുകയായിരുന്നു. സൈക്കിൾ ചവിട്ടിയിരുന്ന സുഹൃത്ത് അഭിജിത്തിനും പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അജയിനെ ചാലാക്ക മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ രാവിലെയാണ് മരിച്ചത്. ഇളന്തിക്കര ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിഥിയാണ്. സഹോദരൻ അഭിരാം (പോളിടെക്നിക് കോളേജ് വിദ്യാർത്ഥി). പരിക്കേറ്റ അഭിജിത്ത് ചികിത്സയിലാണ്.