മരട്: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ പേരിൽ പണംതട്ടാൻ ശ്രമം. വ്യാജ അക്കൗണ്ടിലൂടെ നിരവധി ആളുകളോടാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. സംശയം തോന്നിയ ചില സുഹൃത്തുക്കൾ ചെയർമാനുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ചതി മനസിലായത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ചെയർമാൻ സോഷ്യൽ മീഡിയകൾ വഴി ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.