കൂത്താട്ടുകുളം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് കൂത്താട്ടുകുളത്ത് അനുശോചന യോഗം ചേർന്നു. പി. ബി.രതീഷ് ഉദ്ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു. സി.എൻ. പ്രഭകുമാർ, എം.ആർ. സുരേന്ദ്രനാഥ്, ഫെബീഷ് ജോർജ്, ബിനീഷ്.കെ. തുളസീദാസ്, പ്രിൻസ് പോൾ ജോൺ, എം.എം.അശോകൻ, എ.എസ്.രാജൻ എന്നിവർ സംസാരിച്ചു.