കൊച്ചി: ഓടിക്കൊണ്ടിരുന്നു കാറിന് പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപം തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപടർന്നത്. ബോണറ്റിൽനിന്ന് പുകഉയരുന്നതു കണ്ട് യാത്രക്കാർ വേഗത്തിൽകാറിൽ നിന്നിറങ്ങി. ആശുപത്രിയിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് ആദ്യം തീ നിയന്ത്രിച്ചു. ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് സേനാംഗങ്ങളെത്തി തീ പൂർണമായും അണച്ചു.