 
പെരുമ്പാവൂർ: പെരുമ്പാവൂർ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ ചെറുവേലിക്കുന്ന് ഭാഗത്തുനിന്നും 2.170 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ബാപൻ മണ്ഡലിനെയാണ് എക്‌സൈസ്‌സംഘം പിടികൂടിയത്.
നാട്ടിൽനിന്ന് ട്രെയിനിൽ കഞ്ചാവ് ഇവിടെ എത്തിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് മൊത്തമായും ചില്ലറയായും വില്പന നടത്തിവരികയായിരുന്നു ഇയാൾ. ഡ്രൈഡേയിൽ അനധികൃത മദ്യവില്പനയ്ക്ക് കഴിഞ്ഞദിവസം 19 ലിറ്റർ മദ്യവുമായി പയ്യാൽ കുറ്റിക്കുഴ സ്വദേശിയെ എക്‌സൈസ് പിടികൂടിയിരുന്നു.