t
കുടുംബ സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് വി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ സൗത്ത്, നോർത്ത് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും കുടുംബ സംഗമവും നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവായ എം.ജെ. ജേക്കബിനെ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ആദരിച്ചു. സൗത്ത് യൂണിറ്റ് പ്രസിഡന്റ് പി.എസ്.അമ്മിണി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ.മണി, ടി.കെ.മനോഹരൻ, എൻ.കെ.സുബ്രഹ്മണ്യൻ, ആർ.ശിവശങ്കരൻ, വി.കെ.ബേബി എന്നിവർ സംസാരിച്ചു.