s
വായന പൂർണിമയുടെ ദേശപ്പെരുമപുരസ്കാരം ശാന്ത ദേവരാജന് സിനിമ സംവിധായകൻ മാത്തുക്കുട്ടി സമർപ്പിക്കുന്നു.

കുറുപ്പംപടി: സംസ്ഥാനലൈബ്രറി കൗൺസിൽ വീട്ടമ്മയുടെ നാട്ടറിവ് എന്നവൈജ്ഞാനിക പരമ്പര തയ്യാറാക്കി ശബ്ദംനൽകി അവതരിപ്പിച്ചതിനുള്ള വായന പൂർണിമയുടെ ദേശപ്പെരുമ പുരസ്കാരത്തിന് ശാന്ത ദേവരാജനെ തെരഞ്ഞെടുത്തു. സിനിമ സംവിധായകൻ മാത്തുക്കുട്ടി പുരസ്കാരം സമർപ്പിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി. ഹമീദ് പൊന്നാട അണിയിച്ചു.

അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.വി. നാരായണൻ, ബെന്നിജോൺ, എം.എം. ഷാജഹാൻ എന്നിവർ സംസാരിച്ചു. വിവിധമേഖലകളിൽ മികവുകാട്ടിയ വീട്ടമ്മമാരിലെ സൂപ്പർസ്റ്റാർ എന്ന വിശേഷ ജൂറിപരാമർശവും ശാന്തദേവരാജന് സ്വന്തം.