മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റേയും വിവിധ ശാഖകളുടേയും നേതൃത്വത്തിൽ നവരാത്രി മഹോത്സവവും എഴുത്തിനിരുത്തും നടത്തി. മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങൾ ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. മഹാഗണപതി ഹോമം, സരസ്വതി മണ്ഡപത്തിൽ വിശേഷാൽപൂജ എന്നിവയ്ക്കുശേഷം കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിക്കലും തുടർന്ന് വിദ്യാർത്ഥികൾക്ക് മാത്രമായി വിദ്യാസരസ്വതി പൂജയും നടന്നു.
യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് തമ്പാൻ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ നേതൃത്വം നൽകി.
1207-ാം നമ്പർ തൃക്കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന നവരാത്രി ആഘോഷത്തിൽ നിരവധിപേർ പങ്കെടുത്തു. രഞ്ജിത്ത് ശാന്തി മുഖ്യകാർമികത്വം വഹിച്ചു. വിദ്യാമന്ത്രാർച്ചനയിൽ നിരവധിപേർ പങ്കെടുത്തു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ശിവൻ പി. എ, വൈസ് പ്രസിഡന്റ് പൊന്നമ്മ ദിവാകരൻ, സെക്രട്ടറി അഖിൽ എ. ആർ, യൂണിയൻ കമ്മിറ്റി അംഗം സലിം പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.
726 -ാം നമ്പർ കടാതി ശാഖയിലെ വിജയദശമി ആഘോഷം പ്രസിഡന്റ് ഷാജി.കെ.എസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിശേഷാൽ പൂജകൾക്ക് ശാഖാ സെക്രട്ടറി എം.എസ്. ഷാജി കാർമ്മികത്വം വഹിച്ചു. ചടങ്ങുകൾക്ക് ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം എം.എസ്. വിൽസൻ, ശാഖാ യൂണിയൻ കമ്മിറ്റിഅംഗം എ.സി. പ്രതാചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എം.ആർ. സമജ്, എം.ആർ. വിജയൻ, സജി മണലിച്ചിറ, അനു സോമൻ, തുടങ്ങിയവർ നേതൃത്വം നൽകി.