പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ മൂന്ന് പ്രവൃത്തികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നിന് പറവൂർ ടി.ബി ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതികളും പങ്കെടുക്കും. പ്രളയപദ്ധതിയിൽ കോട്ടുവള്ളി പഞ്ചായത്തിലെ മഹിളപ്പടി പാലം, കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ, നബാർഡ് പദ്ധതിയിൽ പറവൂർ നഗരസഭയിലും ഏഴിക്കര പഞ്ചായത്തിലും ബി.എം ബി.സി ടാറിംഗും വിവിധ റോഡുകളുടെ നവീകരണം എന്നിവയുടെ നിർമ്മാണോദ്ഘാടനവുമാണ് നടക്കുന്നത്.