 
കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും നേതൃത്വത്തിൽ പി.എം.ഇ.ജി.പി പദ്ധതി പ്രകാരം മുടക്കുഴ കവലയിൽ ജനസേവന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വൽസ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ജെ. മാത്യു, വ്യവസായ ഓഫീസർ വിഷ്ണു എൻ . നായർ, മേരി, സ്മിത ഗണേശൻ എന്നിവർ പ്രസംഗിച്ചു.