su
സുജ

കുറുപ്പംപടി: ബ്രയിൻ അന്യൂറിസം എന്ന ഗുരുതരരോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഇളംമ്പകപ്പിള്ളി കക്കാട്ടു മാലി സുജ (40) ധനസഹായം തേടുന്നു. വിദ്യാ‌ർത്ഥിയായ ഏക മകളൊഴികെ സുജയ്ക്ക് മറ്റാശ്രയമില്ല. നിർദ്ധന കുടുംബത്തിൽപ്പെട്ട ഇവരുടെ ഓപ്പറേഷനുമാത്രം 12 ലക്ഷത്തോളം രൂപ വേണ്ടിവരും. എത്രയും വേഗം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചികിത്സാ ചെലവ് കണ്ടെത്താൻ സുമനസുകളുടെ സഹായം തേടുകയാണ്. മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, ജോഷി തോമസ്, പി.കെ.സത്യൻ എന്നിവർ രക്ഷാധികാരികളായും വാർഡ് അംഗം രജിത ജയ്മോൻ ചെയർമാനായും നിതിൻ കൺവീനറായും പി.കെ.ശിവദാസ് ട്രഷററായും യൂണിയൻ ബാങ്കിന്റെ ചുണ്ടക്കുഴി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 65440201000 7199

IFSC Code ഐ.എഫ്.എസ്.സി കോഡ്: UBl No 565440

ഗൂഗിൾ പേ: 9847262553