കൊച്ചി: കായൽകാറ്റേറ്റ് കൂട്ടുകാർക്കൊപ്പം പരമ്പരാഗത ശൈലിയിൽ ഒരു ഊഞ്ഞാലാട്ടം. അതും മറൈൻഡ്രൈവിൽ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയാണ് 101 ഊഞ്ഞാലുകളിൽ കൂട്ടയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് സാഹോദര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായി സൗത്ത് ഇന്ത്യൻ ബാങ്കാണ് ഊഞ്ഞാൽവിരുന്ന് ഒരുക്കുന്നത്. 10 വയസിന് മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഊഞ്ഞാലാട്ടത്തിനുശേഷം മ്യൂസിക് നൈറ്റും സംഘടിപ്പിച്ചിട്ടുണ്ട്.