കുറുപ്പംപടി: ഇരിങ്ങോൾ വൈദ്യശാലപ്പടി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിനും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. കുറുപ്പംപടി സബ് ഇൻസ്‌പെക്ടർ എസ്‌.അഖിൽ ഉദ്ഘാടനം ചെയ്തു. ഐ.വി.ആർ.എ അസോസിയേഷൻ പ്രസിഡന്റ്‌ അരുൺ പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപികയായ ജിജി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.അരുൺ കുമാർ, ബീന സോമരാജ്, എം.ജെ. കുര്യാക്കോസ്,​ പി.കെ.ഗീവർഗീസ്,​ കെ.ഒ.തോമസ് എന്നിവർ സംസാരിച്ചു.