1
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനി ഓമല്ലൂർ ബാവ, എൽദോ മാർ ബസേലിയോസ് ബാവാ മാരുടെ കബറിങ്കൽ വികാരി റവ.ഫാ. സ്ലീബ കളരിക്കൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.

തൃക്കാക്കര: ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജസ് പ്രീ-പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചു. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനി ഓമല്ലൂർ ബാവ, എൽദോ മാർ ബസേലിയോസ് ബാവാ മാരുടെ കബറിങ്കൽ വികാരി റവ.ഫാ. സ്ലീബ കളരിക്കൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. സ്കൂൾ മാനേജർ സി.കെ റെജി, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ് മിസ്ട്രസ്സ് മായ എം.സി, അദ്ധ്യാപകരായ മഞ്ജു വർഗീസ്, നിഷ കെ.പി, ധന്യ മോഹനൻ എന്നിവർ സംബന്ധിച്ചു.