cpm
കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം പായിപ്ര ലോക്കൽകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചനസമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ സംസാരിക്കുന്നു

മൂവാറ്റുപുഴ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോപിച്ച് സി.പി.എം പായിപ്ര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സമ്മേളനവും നടത്തി. പേഴക്കാപ്പിള്ളി സൂർജിത് ഭവനിൽനിന്നാരംഭിച്ച മൗനജാഥ സബൈൻ ഹോസിപിറ്റൽ ജംഗ്ഷൻവഴി പായിപ്ര കവലയിൽ സമാപിച്ചു. അനുശോചന സമ്മേളനത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എൻ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, സി.പി.ഐ ജില്ലാകമ്മിറ്റി അംഗം പി.കെ. ബാബുരാജ്, പി.എ. ബഷീർ, പായിപ്ര കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അഡ്വ. എൽദോസ് പോൾ, പി.കെ.എസ് സംസ്ഥാന ട്രഷറർ വി.ആർ. ശാലിനി, സുധീഷ് മിന്നി എന്നിവർ സംസാരിച്ചു.