പള്ളുരുത്തി: ശ്രീഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷവും കുടുംബസംഗമവും നടത്തി. കണയന്നൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ്‌. ഡോ.എൻ. സി. ഉണ്ണിക്കൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. ശാലിനി, വനിതാ സമാജം പ്രസിഡന്റ്‌ രാധാമണി, താലൂക്ക് യൂണിയൻ സെക്രട്ടറി ആർ.അനിൽകുമാർ, വി.മുരളീധരൻ, എന്നിവർ സംസാരിച്ചു. എൺപത് വയസു കഴിഞ്ഞ സമുദായാംഗങ്ങളെ ആദരിച്ചു, ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ കൈമാറി.