1
പള്ളുരുത്തി ശ്രീ ദവാ നീശ്വര ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്ത് ചടങ്ങിന് മേൽശാന്തി പി.കെ.മധു കാർമ്മികത്യം വഹിക്കുന്നു

പള്ളുരുത്തി: ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം സമാപിച്ചു. വിദ്യാരംഭം കുറിക്കാനും പുസ്തകങ്ങൾ പൂജിക്കാനും ധാരാളം പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രം മേൽശാന്തി പി.കെ.മധു കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിച്ച് എഴുത്തിനിരുത്തി. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. സംഗീതാലാപനത്തോടെ സംഗീതോത്സവം സമാപിച്ചു.