പറവൂർ: പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ജയന്തിദിന ഘോഷയാത്രയിൽ പങ്കെടുത്ത നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ അംഗങ്ങൾക്ക് ശാഖായോഗം ജയന്തി ആഘോഷപങ്കാളിത്ത പരിതോഷിക കിറ്റ് വിതരണംചെയ്തു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെകിംഗ് ഓഫീസർ ഡി. ബാബു, ശാഖാ വൈസ് പ്രസിഡന്റ് ഓമന ശിവൻ, സെക്രട്ടറി കെ.ബി. വിമൽകുമാർ, യൂണിയൻ കമ്മിറ്റിഅംഗം ഹരി എന്നിവർ സംസാരിച്ചു.