1
പള്ളുരുത്തി ബ്ലോക്കിൽ നടന്ന പരിപാടി പ്രസിഡൻ്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്, പ്ലസ് ടു തുല്യത പരീക്ഷ ക്ലാസുകളുടെ ഉദ്ഘാടനവും പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം പ്ലസ്ടു തുല്യത പരീക്ഷയിൽ ഏറ്റവും മികച്ച വിജയം നേടിയ ശരണ്യ രവിയെയും ചിത്രകലയിൽ മാസ്റ്റർ ബിരുദം നേടിയ രേഷ്മ എസ്. എമ്മി. നെയും ചടങ്ങിൽ ആദരിച്ചു. കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിൽ നിന്നും പത്താം ക്ലാസിലേക്ക് നൂറ്റി ഇരുപത്തിയഞ്ചും പ്ലസ് ടുവിലേക്ക് നൂറും പഠിതാക്കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്താം ക്ലാസുകൾ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിലും പ്ലസ് ടു ക്ലാസുകൾ പനങ്ങാട് വി.എച്ച്.എസ്.എസി​ലുമാണ് നടക്കുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മെറ്റിൽഡ മൈക്കിൾ, ജില്ല അസിസ്റ്റന്റ് ഡെവലെപ്പ്മെന്റ് കമ്മി​ഷ്ണർ ബാബു കെ. ജി, സാക്ഷരത മിഷൻ ജില്ലാ കോ ഓഡിനേറ്റർ ദീപ ജെയിംസ്, ബി. ഡി. ഒ. സി.ശ്രീജിത്ത് ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കെ. സെൽവരാജൻ, ഷീബ ജേക്കബ്, സിന്ധു ജോഷി, നിത സുനിൽ, സുമ രവീന്ദ്രൻ, പ്രീതി കെ. എച്ച്, സീമ .എ. പി, എന്നിവർ സംസാരി​ച്ചു.