meeras
മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയിൽ സിവിൽ സർവീസ് മത്സരപരീക്ഷകൾക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ പ്രത്യേക ഗാലറിയുടെ ഉദ്ഘാടനം ഡോ. പി ബി സലിം, ശബരിമല മുൻമേൽശാന്തി രാമൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു

മൂവാറ്റുപുഴ: രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ഗ്രന്ഥശാല നാടിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയനേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിച്ചു. ശബരിമല മുൻ മേൽശാന്തി ആത്രശേരി മനയിൽ രാമൻ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി രക്ഷാധികാരികളും ഐ.എ.എസുകാരുമായ ഡോ. പി .ബി. സലിം, നൂഹ് പി. ബാവാ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, മെമ്പർ സാജിത, ലൈബ്രറി പ്രസിഡന്റ് അസീസ് കുന്നപ്പിള്ളി, മുഹമ്മദ് പി .ബാവ, അനു പോൾ, സച്ചിൻ സി .ജമാൽ, ഷേക്ക് മുഹിയുദ്ദീൻ പി .ബി. യൂനസ്, കെ.ജി. ദാസ് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 20 കുട്ടികളെ എ.പി.ജെ അബ്ദുൽ കലാം എക്സലൻസ് പുരസ്കാരം നൽകി ആദരിച്ചു. പതിനായിരം രൂപ വീതമുള്ള മെന്റർഷിപ്പ് സ്കോളർഷിപ്പും നൽകി. കെ.എ.എസിൽ 29 -ാം റാങ്ക് നേടിയ മൂവാറ്റുപുഴ സ്വദേശി ആദിൽ മുഹമ്മദിന് സ്വീകരണം നൽകി. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ മൈഥിലി ദിനേശ്, അഗ്‌സർ യാസീൻ, കാർട്ടൂണിസ്റ്റ് കെ.എം. ഹസൻ, ഗായകൻ ഷമീർ മൂവാറ്റുപുഴ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അക്കാഡമി അണ്ടർ 14 സെലക്ഷൻ ലഭിച്ച മുഹമ്മദ് ഷെബിൻ മുഹമ്മദ് സെബാൻ, അൻവർ മുഹമ്മദ് , അക്ഫൽ അജാസ് തുടങ്ങിയവരെ ആദരിച്ചു.

ഉന്നത പരീക്ഷാവിജയത്തിനായി എക്സാം ഗാലറിയും ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് കോച്ചിംഗ് ഇ‌ൗ മാസം അവസാനം ആരംഭിക്കും.

കെ.എ.എസ് വിജയി ആദിൽ മുഹമ്മദിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനക്ലാസും ആരംഭിക്കും. പഠനത്തിൽ പിന്നാക്കമുള്ള കുട്ടികൾക്ക് ട്യൂഷനും ചിത്രകല, സംഗീതപഠന സൗകര്യങ്ങളും ലൈബ്രറിയിൽ തുടങ്ങും.