mahila
ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം പുതുവൈപ്പിൽ വനിതാകമ്മീഷൻ ചെയർപേഴ്‌സൺ പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം പുതുവൈപ്പിൽ വനിതാകമ്മീഷൻ ചെയർപേഴ്‌സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ടി.വി. അനിത പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന സെക്രട്ടറി അഡ്വ. സി.എസ്. സുജാത, ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പദാസ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ്മ, സി.എം. ദിനേശ്‌മണി, അസോസിയേഷൻ സംസ്ഥാന ട്രഷറർ പത്മാവതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.സി. ഉഷാകുമാരി. ബീന ബാബുരാജ്, റഷീദ സലീം, പി.എസ്. ഷൈല, സംഘാടക സമിതി ചെയർമാൻ എ.പി. പ്രനിൽ, കൺവീനർ അഡ്വ. എം.ബി. ഷൈനി തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനം ഇന്നും നാളെയും തുടരും.