പള്ളുരുത്തി: കൊച്ചിയിലെ കലാകാരന്മാരുടെ ക്ഷേമത്തിനും സാമൂഹ്യ നീതിയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ആൾ ആർട്ടിസ്റ്റ്‌സ് സേവ് അസോസിയേഷൻ(ആശ) സംഘടിപ്പിച്ച വിദ്യാരംഭം പള്ളുരുത്തി ഇ.കെ.നാരായണൻ സ്ക്വയറിൽ നാടക സംവിധായകൻ കലാരത്ന കെ.എം.ധർമ്മൻ ഉദ്ഘാടനം ചെയ്തു. ആശയുടെ സംഗീത വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ശാസ്ത്രീയസംഗീതം, തബല, കീബോർഡ്, വയലിൻ, ഗിറ്റാർ, ശാസ്ത്രീയ നൃത്തം, ഫ്ളൂട്ട്, ചിത്രരചന, തുടങ്ങിയ ക്ലാസുകളിലേയ്ക്ക് നവാഗതരായ കുട്ടികൾക്ക് പ്രവേശനം നൽകി. ആശാ പ്രസിഡന്റ് പള്ളുരുത്തി സുബൈർ, സെക്രട്ടറി കെ.വി.സാബു, അശോകൻ അർജുനൻ, കെ.ജി. മണിലാൽ, രമേശ് ചന്ദ്രൻ, കെ.എൻ.ജയരാജ് , കെ.സുബ്രഹ്മണ്യൻ, പീറ്റർ ജോസ്, എ.വി.സുരേഷ്, സി.എ.ആന്റണി, ഷാജൻ ജയപ്രകാശ്, എ.ബി.കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു.