മൂവാറ്റുപുഴ: ആർ.എസ്.എസിനെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ വിദ്വേഷവും വെറുപ്പും ഉണ്ടാക്കുവാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. രാഷ്ട്രീയസ്വയംസേവക് സംഘം മൂവാറ്റുപുഴ സംഘജില്ലയിലെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പഥസഞ്ചലനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ. ജോർജ് മാന്തോട്ടം ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ സംഘചാലക് ഇ.വി. നാരായണൻ, വിഭാഗ് കാര്യവാഹ് എൻ.എസ്. ബാബു, ജില്ലാ കാര്യവാഹ് കെ.സി. ബിജുമോൻ, സഹകാര്യവാഹ് ജിതിൻ രവി എന്നിവർ സംസാരിച്ചു. 130 കവലയിൽ നിന്നാരംഭിച്ച് പഥസഞ്ചലനം മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിൽ സമാപിച്ചു.