cesto-ball

പള്ളുരുത്തി: നാലാമത് സെസ്‌റ്റോ ബാൾ നാഷണൽ സെക്കൻഡ് റണ്ണേഴ്‌സപ്പ് ആയ കേരള ജൂനിയർ ഗേൾസ് ടീമിനും സീനിയർ ബോയ്‌സ് ടീമിനും കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ടൂറിസം സൊസൈറ്റിയുടെയും കൊച്ചിൻ നേച്ചർ കൺസെർവേഷൻ സൊസൈറ്റിയുടെയും ആദരം. ബംഗളൂരുവിൽ നടന്ന സെസ്‌റ്റോ ബാൾ നാഷണൽസിൽ നാഷണൽ റഫറിയും സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ ഉണ്ണി മറ്റം, കേരള ടീം കോച്ച് എമെർഴ്‌ലിൻ ലൂയിസ്, കേരള ടീം മനേജർ കെ.ബി.മിനി റോസ്, നാഷണൽ റഫറി പി.എസ്. ശരത് എന്നിവരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചെയർമാൻ ഡോ.അനൂപ് ഫ്രാൻസിസ് പൊന്നാടയണിയിച്ചു. കേരള ടീം ക്യാപ്ടന്മാരായ എ.ആർ.രേവതി, എ.ബി.വിഷ്ണു എന്നിവർ സെന്റ് മേരീസ് ഹൈസ്‌കൂൾ ചെല്ലാനം സ്‌പോർട്‌സ് അക്കാഡമിയുടെ താരങ്ങളാണ്‌.