reg
നായത്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം സർഗോത്സവം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജു ലാസർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്ത പോൾ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, സ്കൂൾ വികസനസമിതി ചെയർമാൻ അഡ്വ. ഷിയോപോൾ, എം.പി.ടി.എ പ്രസിഡന്റ് രേഖ ശ്രീജേഷ് എന്നിവർ സംസാരി​ച്ചു. പ്രിൻസിപ്പൽ എസ്. സുനിൽകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ പി. ലീലാമ്മ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ അരങ്ങേറി.