ഫോർട്ട്കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ നി​ര്യാണത്തി​ൽ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റി അനുശോചി​ച്ചു. ഫോർട്ടുകൊച്ചി വെളി പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന യോഗത്തിൽ കെ. ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം വി. സി. ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ. എം. റിയാദ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. എം. ഫ്രാൻസിസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് പി. എച്ച്. നാസർ, മുസ്ലിംലീഗ് ജില്ലാ ട്രഷറർ എൻ. കെ. നാസർ, സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി എം. കെ. അബ്ദുൽ ജലീൽ, എൻ.സി.പി കൊച്ചി മണ്ഡലം പ്രസിഡന്റ് പി. എ. ഖാലിദ്, ജനതാദൾ കൊച്ചി മണ്ഡലം പ്രസിഡന്റ് ജോസഫ് എഡ്വിൻ, കോൺഗ്രസ്‌ (എസ്) കൊച്ചി മണ്ഡലം പ്രസിഡന്റ് കെ.വി. ജോൺസൻ എന്നിവർ സംസാരിച്ചു. പനയപ്പിള്ളിയിൽ നിന്ന് പ്രകടനവും നടന്നു.