അങ്കമാലി: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവകക്ഷി യോഗവും നടത്തി. ബെന്നി ബഹനാൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടിയേറ്റ് അംഗം എം.പി.പത്രോസ്, നഗരസഭാ ചെയർമാൻ റെജി മാത്യു, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.ജെ.വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഷാജി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബി.രാജൻ, ബെന്നി മൂഞ്ഞേലി, ടോണി പറപ്പിള്ളി, വർഗീസ് പൈനാടത്ത്, ജയ്സൺ പാനികളങ്ങര, ടി.ഡി. സ്റ്റീഫൻ, തോമസ് പാലിമറ്റം, ജോണി കുരിയക്കോസ്, സജി വർഗീസ് എന്നിവർ സംസാരിച്ചു. പാറക്കടവ്, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര,അയ്യംമ്പുഴ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും അനുശോചന സമ്മേളനങ്ങൾ നടന്നു.