പെരുമ്പാവൂർ: അറയ്ക്കപ്പടി റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പെരുമ്പാവൂർ സി.ഐ ആർ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷനിലെ കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി രതീഷ്, വാർഡ് അംഗം എം.പി.സുരേഷ്, സണ്ണി തുരുത്തി, അഡ്വ.ഗിരീഷ് ഗോപി, ഒ.എം.സാജു, കെ.ജി. കുമാരൻ, എൻ.പി.പീറ്റർ എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: അറയ്ക്കപ്പടി റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പെരുമ്പാവൂർ സി. ഐ. ആർ. രഞ്ജിത് ഉദ്ഘാനം ചെയ്യുന്നു.