കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. സമാപനദിവസമായ ഇന്നലെ രാവിലെ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, ഋഷിരാജ് സിംഗ്, വിജി തമ്പി, രഞ്ജി പണിക്കർ, ശ്രീകുമാരി രാമചന്ദ്രൻ, നടൻ ജയസൂര്യ, ഡോ.ആർ. പത്മകുമാർ, ഗായകൻ മധു ബാലകൃഷ്ണൻ, മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ഉമ തോമസ് എം.എൽ.എ നവരാത്രിസമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജസ്റ്റിസ് ആർ.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ, ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എൻ.സതീഷ്, സെക്രട്ടറി പി.വി.അതികായൻ, മേധാ അശോക് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ധൂളി ചിത്രകാരൻ പുരളിപ്പുറം നാരായണൻ നമ്പൂതിരിയെ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എൻ.സതീഷും ഡോ. ശ്രീനാഥ് കാരയാട്ടിനെ വിജി തമ്പിയും ആദരിച്ചു.