കോലഞ്ചേരി: വടവുകോട് സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ സമാപന സമ്മേളനവും കുടുംബസംഗമവും സംഘടിപ്പിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി.മനോഹരൻ അദ്ധ്യക്ഷനായി. അസോസിയേഷനിലെ എഴുപത്തിയഞ്ച് വയസ് പൂർത്തീകരിച്ചവരെ ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് ആദരിച്ചു. സോണി കെ.പോൾ, കെ.പി. ജോസഫ്, സിജി ബൈജു, ഡോ. ഗീതാ വേലായുധൻ, വോൾഗ ജവഹർ, സി.കെ.കൃഷ്ണകുമാർ, എം.എസ്.സുധീഷ് തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.