
കിഴക്കമ്പലം: ചക്കാലമുകൾ സൺറൈസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി.
അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം ലഹരിമുക്തി സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് സാബു വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേഫ്, പഞ്ചായത്ത് അംഗം ലെവിൻ ജോസഫ്, തോമസ് ബേബി, അനു മുരളി തുടങ്ങിയവർ സംസാരിച്ചു.