കൊച്ചി: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 42-ാം സംസ്ഥാന സമ്മേളനം 11, 12 തീയതികളിൽ തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന്റെ പ്രചാരണാത്ഥം ലഹരിക്കെതിരായി സംഘടിപ്പിച്ച സൈക്കിൾ റാലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.കെ ഫൈസൽ ഫ്ലാഗ് ഓഫ് ചെയ്തു. കച്ചേരിപ്പടിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസി‌‌ഡന്റ് പി.ജി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രമേശൻ, ഇ.എൻ. സത്യനാരായണൻ, ജില്ലാ ട്രഷറർ ബിബിൻ ബോസ്, മനു ജോർജ്, യു.കെ. ജ്യോതിഷ്, വി.ജി. ഷിജീവ്, ജില്ലാ സെക്രട്ടറി എം.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.

അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ടി.എക്സ്. ജസ്റ്റിൻ നയിച്ച സൈക്കിൾ റാലിയിൽ ക്യു.ആർ കൊച്ചി ടീം, എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരും പങ്കെടുത്തു.