മട്ടാഞ്ചേരി:യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥികളെ കായിക പരിശീലനത്തിലേക്കിറക്കുവാൻ പദ്ധതിയുമായി കെ.ജെ മാക്സി എം.എൽ.എ. അക്ഷര ദീപക് സമഗ്ര വിദ്യഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫുട്ബാൾ അക്കാദമി തുടങ്ങുകയെന്ന് എം.എൽ.എ പറഞ്ഞു.അഞ്ചാം തരം മുതൽ ഡിഗ്രി വരെയുള്ള കുട്ടികൾക്കായാണ് അക്കാദമി തുടങ്ങുന്നത്.