koottayottam-maradu
മരട് നഗരസഭയും സി.വി.സീനാസ് ഫുട്ബോൾ അക്കാദമിയും സംയുക്തമായി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 'ഫുട്ബോളാണ് ലഹരി' എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

മരട്: നഗരസഭയും സി.വി.സീനാസ് ഫുട്ബാൾ അക്കാദമിയും സംയുക്തമായി ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി 'ഫുട്ബാളാണ് ലഹരി' എന്ന സന്ദേശത്തോടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം മരട് നഗരസഭാ അങ്കണത്തിൽ അവസാനിച്ചു. നൂറോളം കായികതാരങ്ങൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. മുൻ അന്തർദേശീയ വനിതാ ഫുട്ബാൾ താരം സി.വി. സീനയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ ബേബി പോൾ, സിബി സേവ്യർ, പത്മപ്രിയ വിനോദ്, അഡ്വ. സുനിൽ സി. കുട്ടപ്പൻ, അഡ്വ. സനിൽ കുഞ്ഞച്ചൻ, ഷാജി പൈങ്ങാന്തറ, അൻസലാം, ഫുട്ബോൾ പരിശീലകരായ അഖിൽ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.