 
കോലഞ്ചേരി: ആക്രി സൈക്കിളിൽ രാജ്യം ചുറ്റി തിരിച്ചെത്തിയ മാമല സ്വദേശി രാഹുൽ രാജിനെ ആദരിച്ചു. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ മണ്ഡലതല ജനസഭയുടെ ഉദ്ഘാടനവേളയിൽ കളക്ടർ ആർ.രേണുരാജ് പുരസ്കാരം നൽകി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, റെജി ഇല്ലിക്കപറമ്പിൽ, പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ് നാഥ് തുടങ്ങിയവർ സംബന്ധിച്ചു.