mulakkulam
മുളക്കുളം നോർത്ത് ഗുരുദേവ ക്ഷേത്രത്തിൽ നടന്ന വിദ്യാ രാജഗോപാല മന്ത്രാർച്ചന

പിറവം: പാലച്ചുവട് മുളക്കുളം നോർത്ത് ഗുരുദേവക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി സരസ്വതീപൂജയും എഴുത്തിനിരുത്തും വിദ്യാ രാജഗോപാലമന്ത്രാർച്ചനയും സാരസ്വതഘൃതം ഔഷധ വിതരണവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ ശാന്തി, സുമേഷ് ശാന്തി എന്നിവർ നേതൃത്വം നൽകി.