കാലടി: മാണിക്കമംഗലം സായ് ശങ്കര ശാന്തികേന്ദ്രത്തിലെ നവരാത്രി സംഗീതോത്സവം ഡോ.കെ. പ്രീതിയുടെ കച്ചേരിയോടെ സമാപിച്ചു. ചന്ദ്രമന നാരായണൻ നമ്പൂതിരിപ്പാട്, ഡോ. മഞ്ജുഗോപാൽ, സദാശിവൻ കുഞ്ഞി വടക്കേടത്തിന്റെ പുല്ലാങ്കുഴൽ ഗാനാലാപനം, ജി.ശിവപ്രിയ നയിച്ച വയലിൻകച്ചേരി, മണിക്കമംഗലം ബാബുക്കുട്ടനും സംലവും അവതരിപ്പിച്ച ഭക്തിഗാനമേള എന്നിവ ഉണ്ടായിരുന്നു. ഡയറക്ടർ പി.എൻ. ശ്രീനിവാസൻ നേതൃത്വം നൽകി.