പെരുമ്പാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മേഖലാ പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബേബി കിളിയായത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ, സെക്രട്ടറി എം.എൻ.രമണൻ , ജോസ് നെറ്റിക്കാടൻ, വി.പി.നൗഷാദ്, സിനിജ റോയ്, മായാ ജേക്കബ്, കെ.എസ്. നിഷാദ് , പരീത്, എൽദോസ് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ബേബി കിളിയായത് (പ്രസിഡന്റ്), വി.പി.നൗഷാദ് (ജനറൽ സെക്രട്ടറി), ബേസിൽ ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.