ആലുവ: 'വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ സാംസ്‌കാരിക കേരളം' എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക ശില്പശാല സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എം.വി.വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു.
ദേശീയതയും ചരിത്രത്തിന്റെ വർഗീയവത്കരണവും എന്ന വിഷയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞിക്കൃഷ്ണൻ, കുടുംബം, സമൂഹം വലതുപക്ഷവത്കരണം എന്ന വിഷയത്തിൽ ഡോ.കെ.എം.ഷീബ, എഴുത്തുകാരനും കൃതിയും എന്ന വിഷയത്തിൽ വിനോദ് കൃഷ്ണ, സാംസ്‌കാരിക രംഗത്തെ കടമകൾ എന്ന വിഷയത്തിൽ ജോഷി ഡോൺ ബോസ്‌കോ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം സംഗീത നാടക അക്കാഡമി ആക്ടിംഗ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഡോ.വി.പി. മാർക്കോസ്, ഡോ.കെ.കെ.സുലേഖ, എം.ആർ.സുരേന്ദ്രൻ, ടി.എ. ഇബ്രാഹിംകുട്ടി, കെ.രവിക്കുട്ടൻ, ഹൈദ്രോസ് തോപ്പിൽ എന്നിവർ സംസാരിച്ചു.